
തൃശൂർ: ഹോട്ടൽ ആക്രമിച്ച് കാട്ടാന. അതിരപ്പിള്ളിയിലാണ് സംഭവം നടന്നത്. പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിനുസമീപം കാളിയാടൻ ജോൺസൺ എന്നയാളുടെ ഹോട്ടലിലാണ് കാട്ടാന ആക്രമണം നടത്തിയത്. ഹോട്ടലിന്റെ മുൻവാതിൽ തകർത്ത് ആന അകത്തേയ്ക്ക് കയറുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹോട്ടലിലോട് ചേർന്നാണ് ജോൺസണും കുടുംബവും താമസിക്കുന്നത്. ശബ്ദം കേട്ട് ജോൺസണിന്റെ ഭാര്യയും മകളും വന്നുനോക്കിയപ്പോൾ ആനയെ കാണുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ചേർന്ന് ബഹളംവച്ച് ആനയെ ഓടിച്ചു. കാട്ടാന ജനവാസ മേഖലയിലെത്തിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |