SignIn
Kerala Kaumudi Online
Saturday, 07 March 2026 9.57 AM IST

വിധി സർക്കാർ അംഗീകരിക്കണം: ഡോ.ബി.അശോക്

Increase Font Size Decrease Font Size Print Page
b-ashok-ias

തിരുവനന്തപുരം: ഐ.എ.എസുകാരെ ചട്ടവിരുദ്ധമായി മാറ്റാനാവില്ലെന്ന ട്രൈബ്യൂണൽ ഉത്തരവ് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.അശോക്. സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ നിയമപോരാട്ടം വേണ്ടിവന്നു. ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളാണ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ ഉന്നയിച്ച എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. കേഡർ തസ്തികകളിൽ ഐ.എ.എസുകാരെ നിയമിക്കാതിരുന്നപ്പോഴാണ് നിയമപരമായി നേരിട്ടത്. സിവിൽ സർവീസ് ബോർഡ് 2016ന് ശേഷം കേരളത്തിൽ യോഗം ചേർന്നിരുന്നില്ല. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. സർക്കാർ അപ്പീലുമായി പോയാൽ അസോസിയേഷനും കോടതിയിലെത്തും.

TAGS: B ASOKH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.