SignIn
Kerala Kaumudi Online
Monday, 11 May 2026 8.43 AM IST

'ഒരു  കാലത്ത്  സ്ത്രീകൾ വളരെ  ആസ്വദിച്ച്  ചെയ്തിരുന്ന  കാര്യമാണ് പ്രസവം'; അഖിൽ മാരാർക്കെതിരെ വൻ വിമർശനം

Increase Font Size Decrease Font Size Print Page
akhil-marar

പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകൾ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ആശുപത്രികളാണ് അതിനെ സങ്കീർണ്ണമാക്കിയതെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു മാസം മുൻപ് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാർ ഇത്തരം ഒരു വിവാദ പരാമർശം നടത്തിയത്. പരാമർശത്തിൽ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അഭിമുഖത്തിലെ ഈ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

'ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്നത് വലരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം. ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പോൾ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്.

രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വയ്ക്കും'- അഖിൽ മാരാർ പറഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും വരുന്നുണ്ട്.

'വിവരക്കേട് അറ്റ് ദി പീക്ക്', 'ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവർക്കും നിസാരവും തമാശയും ആയിരുന്നു. ഇന്നത് കുറച്ച് മാറി വരുന്നു. അനുഭവിക്കുന്നവർക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും അറിയൂ. അന്ന് പ്രസവിച്ച് സ്ത്രീകൾ മരിച്ച് പോയാലും നിസാരമായിരിക്കും. ഇന്ന് അങ്ങനെയൊന്നും നടക്കാതെ ഇരിക്കാനാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.

TAGS: AKHILMARAR, WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA