SignIn
Kerala Kaumudi Online
Friday, 26 April 2024 3.51 PM IST

മികച്ച ഡോക്‌ടർക്കുള്ള പുരസ്കാരം പി.ജി.ബാലഗോപാലിന്

balagopal

തിരുവനന്തപുരം : മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഐ.എം.എ പുരസ്‌കാരത്തിന് കൊച്ചിൻ റീജിയണൽ ക്യാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാൽ അർഹനായി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ജുലായ് ഒന്നിന് വൈകിട്ട് മൂന്നിന് ആലപ്പുഴ ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി പ്രസാദ് പുരസ്‌ക്കാരം സമ്മാനിക്കും. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ബാലഗോപാൽ തിരുവനന്തപുരം ആർ.സി.സിയിൽ ഓങ്കോളജി സർജനായിരുന്നു. കൊച്ചിയിൽ ആധുനിക സംവിധാനത്തോടെയുള്ള ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഭാര്യ: ജെ ഇന്ദു. ആലപ്പുഴ തിരുവാമ്പാടി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEST DOCTOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.