SignIn
Kerala Kaumudi Online
Friday, 26 April 2024 4.19 PM IST

ചിയേഴ്സ്! ബെവ്കോ @ കെ.എസ്.ആർ.ടി.സി,​ ബെവ്കോ മദ്യശാലകൾക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ കെ.എസ്.ആർ.ടി.സി.

bevco

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതെ കെട്ടിടങ്ങൾ നൽകും. നിരവധി ഡിപ്പോകളിൽ കെട്ടിടങ്ങൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.

ഷോപ്പുകളിലെ അസൗകര്യങ്ങളെ ഹൈക്കോടതി വിമർശിച്ചതിനെ തുടർന്ന് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്ന ബിവറേജസ് കോർപറേഷനും ഇത് സൗകര്യമാണ്. അനുയോജ്യമായ കെട്ടിടങ്ങൾ തിരഞ്ഞെടുക്കാൻ കെ.എസ്.ആർ.ടി.സി നിർദ്ദേശം നൽകി. വിപണി നിരക്കിന്റെ ഇരട്ടി വാടകയാണ് പലയിടത്തും ഔട്ട്‌ലെറ്റുകൾക്ക് നൽകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നിരക്കാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. രണ്ട് സർക്കാർ സ്ഥാപനങ്ങൾക്കും സാമ്പത്തിക നേട്ടം നൽകുന്നതാണ് പദ്ധതി. ചില സംഘടനകൾക്ക് ഇതിൽ എതിർപ്പുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ട്രോളുകൾ നിറയുകയാണ്

ബെവ്കോയ്‌ക്ക് അനുഗ്രഹം


കൂടുതൽ ഷോപ്പുകൾ തുടങ്ങി തിരക്ക് കുറയ്‌ക്കാം. 306 ഔട്ട‌ലെറ്റുകളിൽ 153 എണ്ണത്തിന് മാത്രമാണ് സ്ഥല സൗകര്യമുള്ളത്. 96 എണ്ണം അടിയന്തരമായി മാറ്റിസ്ഥാപിക്കണം. ഇതിൽ 18 എണ്ണം എറണാകുളത്താണ്.​ ആലപ്പുഴ, തൃശൂർ 10,​ കോട്ടയം,​ മലപ്പുറം 9,​ പാലക്കാട്ട് 8, തിരുവനന്തപുരത്ത് 7 ഷോപ്പുകൾക്ക് പുതിയ കെട്ടിടങ്ങൾ വേണം.

വിലകൂടിയ മദ്യം വിൽക്കുന്ന പ്രീമീയം കേന്ദ്രങ്ങൾ തുടങ്ങാനുള്ള സൗകര്യവും ബെവ്‌കോ നോക്കുന്നുണ്ട്. വലിയ തിരക്കില്ലാത്ത പ്രീമിയം കൗണ്ടറുകൾ വാണിജ്യ സമുച്ചയങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വാണിജ്യസമുച്ചയങ്ങളും ഉപയോഗിക്കാം.

കെ.എസ്.ആർ.ടി.സിക്ക് നേട്ടം

കെ.എസ്.ആർ.ടി.സിക്ക് ആവശ്യത്തിലേറെ ഭൂമിയുണ്ട്. പലതും കാടുപിടിച്ച് കിടക്കുകയാണ്. വാടകക്കാരെ കിട്ടാത്ത നിരവധി കെട്ടിടങ്ങളുണ്ട്. കെട്ടിടം നിർമ്മിക്കാൻ താത്പര്യമുള്ള സർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്ഥലം കൊടുക്കും. കെട്ടിടത്തിൽ കോർപറേഷന് നിശ്ചിത സ്ഥലം നൽകണമെന്നും പാട്ടക്കാലാവധി കഴിയുമ്പോൾ കെട്ടിടം തിരികെ നൽകണമെന്നുമാണ് പ്രധാന വ്യവസ്ഥ. സ്വന്തമായി കെട്ടിടങ്ങളില്ലാത്ത ബിവറേജസ് കോർപറേഷന് ഭൂവുടമയായ കെ.എസ്.ആർ.ടി.സി.യുമായുള്ള ചങ്ങാത്തം നേട്ടമാണ്. വസ്തുവകകളിൽ നിന്ന് കാര്യമായ വരുമാനമില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് നല്ലവാടക നൽകുന്ന പങ്കാളിയാവും ബെവ്കോ.

നിയമതടസമില്ല :മന്ത്രി ആന്റണി രാജു


കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങൾ ബിവറേജസിന് വാടകയ്ക്ക് നൽകാൻ നിയമതടസമില്ല. നിരവധി കെട്ടിടങ്ങൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നുണ്ട്. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാമെന്ന് എല്ലാ സർക്കാർ വകുപ്പുകളെയും അറിയിച്ചിട്ടുണ്ട്. പല സർക്കാർ സ്ഥാപനങ്ങളും ഭീമമായ വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡിലോ പൊതുസ്ഥലത്തോ മദ്യപിക്കുന്നത് നിയമവിരുദ്ധമാണ്. നിയലംഘനത്തിന് നടപടിയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEVCO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.