കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെ കേന്ദ്രഭരണാനുകൂല സംഘടനയായ ബി.എം.എസ് 17ന് പാർലമെന്റിലേയ്ക്ക് മാർച്ച് നടത്തും. അഖിലേന്ത്യാ പ്രസിഡന്റ് ഹിരൺമയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്ന റാലിയിൽ കേരളത്തിൽ നിന്ന് 500 പേർ പങ്കെടുക്കും.
കോർപ്പറേറ്റുവത്ക്കരണം അവസാനിപ്പിക്കുക, നീതി ആയോഗിനെ പുനഃസംഘടിപ്പിച്ച് സാമൂഹ്യ, തൊഴിലാളി സംഘടനകളോടുള്ള താത്പര്യക്കുറവ് പരിഹരിക്കുക, 28 വർഷമായി നടപ്പാക്കുന്ന ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണ നയങ്ങളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലിയെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |