
ആലപ്പുഴ: ആലപ്പുഴ,കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ നെടുമുടിയിൽ കോഴികൾക്കും ചെറുതന,കരുവാറ്റ,കാർത്തികപ്പള്ളി,അമ്പലപ്പുഴ തെക്ക്,പുന്നപ്ര തെക്ക്,തകഴി,പുറക്കാട് എന്നിവിടങ്ങളിലെ താറാവുകളിലുമാണ് രോഗബാധ.കോട്ടയത്ത് കുറുപ്പുന്തറ,മാഞ്ഞൂർ എന്നിവിടങ്ങളിലെ കാടകൾക്കും കല്ലുപുരയ്ക്കൽ,വേളൂർ കോഴികൾക്കുമാണ് രോഗബാധ. ദേശാടനപ്പക്ഷികളുടെ വരവാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഭോപ്പാൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എവിയൻ ഇൻഫ്ലുവൻസ (എച്ച് 5എൻ1) സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാനും കള്ളിംഗ് പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. പത്തുകിലോമീറ്റർ ചുറ്റളവിൽവരെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും അണുബാധ വ്യാപിച്ചിട്ടുണ്ടോയെന്നറിയാൻ സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ മന്ത്റാലയം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അതേസമയം ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴി,താറാവ് കൃഷി നടത്തിയവർക്ക് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |