SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

ഭിന്നശേഷി സംവരണം; നിർണായക നീക്കവുമായി സർക്കാർ,  കോടതി  ഉത്തരവ് മുഴുവൻ  മാനേജ്മെന്റുകൾക്കും  ബാധകമാക്കും

Increase Font Size Decrease Font Size Print Page
school

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിർണായക നീക്കത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. എൻഎസ്എസിന് അനുകൂലമായ കോടതി ഉത്തരവ് മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കും. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഉടൻ ഉത്തരവിറക്കുമെന്നാണ് റിപ്പോർട്ട്. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധിവച്ചായിരിക്കും ഉത്തരവ് ഇറക്കുക.

ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്മെ‌ന്റുകൾ ഉൾപ്പടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനുനയ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവ് വന്നാൽ തടഞ്ഞുവച്ചിരിക്കുന്ന നിരവധി അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാനാണ് സാദ്ധ്യത. എൻഎസ്എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവയ്ക്കേണ്ട തസ്തികകൾ ഒഴികെ മറ്റുള്ളവയിൽ അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

TAGS: GOVERMENT, RESERVATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY