
തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്ത് യഥാർത്ഥ പ്രതികളിൽ നിന്ന് ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും , സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് കുറുവ സംഘമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൻ.ഡി.എ
യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കൊള്ളയ്ക്കു പിന്നിൽ വലിയ രാഷ്ട്രീയ നേതാക്കളുണ്ടെന്ന് ,മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കുമൊപ്പം കേസിലെ ഒന്നാം പ്രതി നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.പോറ്റിയെ സഹായിക്കുന്ന ഇവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മകരവിളക്കു ദിവസമായ 14ന് എൻഡിഎ വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിക്കും..എസ്‌ഐടി നടപടികൾ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കടകംപള്ളി സുരേന്ദ്രന്റെയും പിഎസ് പ്രശാന്തിന്റെയും പേര് പറഞ്ഞു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാൻ അധികാരമില്ല. കൊള്ള നടന്നതിന്റെ ഉത്തരവാദി ദേവസ്വം ബോർഡാണ്. ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്.
ശബരിമലയിൽ സ്വർണ്ണക്കൊളളയല്ല മറിച്ച് സ്വർണ്ണത്തിൽ തീർത്ത വിഗ്രഹങ്ങളടക്കം തട്ടിയെടുത്ത് വിൽപന നടത്തിയ പുരാവസ്തു കച്ചവടമാണ് നടന്നതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടണം.സത്യം പുറത്തുവരണമെങ്കിൽ ഇ.ഡി.യും സി.ബി.ഐ.യും കേസ് അന്വേഷിക്കണമെന്നാണ് എൻ.ഡി.എ.ആദ്യംമുതൽ ആവശ്യപ്പെട്ടുപോരുന്നത്. തുടക്കത്തിൽ, ശബരിമലയിൽ നടന്നത് കേവലം വീഴ്ചയാണെന്ന് വാദിച്ച മുഖ്യമന്ത്രി ഒടുവിൽ നിലപാട് തിരുത്തി. സി.ബി.ഐ അന്വേഷണത്തെ സർക്കാർ ഭയക്കുന്നത് എന്തിനാണെന്നും തുഷാർ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |