തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്നും നാളെയും ജില്ലാകേന്ദ്രങ്ങളിൽ ബി.ജെ.പി സായാഹ്ന ധർണ്ണ നടത്തും.തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റ് ജില്ലകളിൽ ഡോ.കെ.എസ്.രാധാകൃഷ്ണൻ,പ്രൊഫ.വി.ടി. രമ,ബി.ഗോപാലകൃഷ്ണൻ, ജോർജ് കുര്യൻ,എ.എൻ.രാധാകൃഷ്ണൻ,പി.കെ.കൃഷ്ണദാസ്, പി.സുധീർ, സി.കൃഷ്ണകുമാർ,എം.ടി.രമേശ്, വി.വി. രാജൻ, സി.കെ. പദ്മനാഭൻ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരും ധർണ്ണ ഉദ്ഘാടനം ചെയ്യും.സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നസുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി പുറത്തുവന്നതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രിയും സർക്കാരും അന്വേഷണം തടയാനാണ് നീക്കം. ഇതിൽ നിന്ന് പിൻമാറണമെന്നും ആരോപണവിധേയനയായ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞ് അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |