SignIn
Kerala Kaumudi Online
Saturday, 27 July 2024 9.07 AM IST

'വെറ്റിലയും ചുണ്ണാമ്പും കൊടുത്താൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബിജെപി'; ആനിരാജ

annie-raja

വയനാട്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വയനാട്ടിലെ ആദിവാസി കോളനികളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത് അവിടുത്തെ മനുഷ്യരെ വിലകുറച്ച് കാണുന്നതിന് തെളിവാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ. വെറ്റിലയും ചുണ്ണാമ്പും നൽകിയാൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബിജെപി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു.

വയനാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി ആരോപണം ഉയരുകയാണ്. വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ 1500ഓളം കിറ്റുകൾ സുൽത്താൻ ബത്തേരിയിൽ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്ന് സമാനമായ രീതിയിൽ കിറ്റുകൾ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

കിറ്റ് തയ്യാറാക്കിയതിന് പിന്നിൽ ബിജെപിയാണെന്ന് ടി സിദ്ദിഖ് എംഎൽഎയും ആരോപിച്ചു. 1500 കിറ്റുകൾക്ക് ബിജെപി പ്രാദേശിക നേതാക്കൾ ഓർഡർ നൽകിയതായും അദ്ദേഹം ആരോപിച്ചു. ആദിവവാസി കോളനിയിലെ വോട്ട് പിടിക്കാനാണ് കിറ്റുകൾ തയ്യാറാക്കിയതെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ ലോറിയിൽ കയറ്റിയ നിലയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌കറ്റ്, റസ്‌ക് തുടങ്ങിയവ കിറ്റിലുണ്ടായിരുന്നു. ചില കിറ്റുകളിൽ വെറ്റില, അടയ്‌ക്ക, പുകയില എന്നിവയും കണ്ടെത്തി.

വയനാട്ടിലെ ആദിവാസി കോളനിയിൽ വിതരണം ചെയ്യാനാണ് കിറ്റുകൾ തയ്യാറാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകൾക്കായി ഓർഡർ നൽകിയതെന്നുമാണ് ആരോപണം. മാനന്തവാടി അഞ്ചാം മൈലിലും കൽപ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANNIE RAJA, WAYANAD, BJP, LOKSABHA ELECTION, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.