SignIn
Kerala Kaumudi Online
Saturday, 02 May 2026 3.43 PM IST

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, സന്ദേശമെത്തിയത് പ്രിൻസിപ്പലിന്റെ ഇ മെയിലിൽ

Increase Font Size Decrease Font Size Print Page
medical-college

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി സന്ദേശമെത്തിയതിനുപിന്നാലെ വ്യാപക പരിശോധന. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മെഡിക്കൽ കോളേജ് പൊലീസുമെത്തിയാണ് ആശുപത്രി പരിസരം പരിശോധിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോക്ടർ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലിൽ സന്ദേശമെത്തിയത്. മെഡിക്കൽ കോളേജിന്റെ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

ഒപിയിലും പരിശോധന നടത്തുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെ പ്രധാനപ്പെട്ട പാർക്കിംഗിലും പരിശോധന നടന്നുവരികയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

TAGS: BOMB THREAT, MEDICAL COLLEGE, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY