SignIn
Kerala Kaumudi Online
Saturday, 25 April 2026 4.35 AM IST

'ജീവിത പങ്കാളിയെ വേണം, കണ്ടെത്തിത്തരുന്നവർക്ക് പതിനായിരം രൂപ പ്രതിഫലം', ഓട്ടോയ്ക്ക് പിന്നിൽ  യുവാവിന്റെ വിവാഹ പരസ്യം 

Increase Font Size Decrease Font Size Print Page
auto-driver-matrimonial-

കോഴിക്കോട്: ജീവിതപങ്കാളിയെ തേടി മാട്രിമോണിയൽ സൈറ്റുകളിലും പത്രപ്പരസ്യങ്ങളിലും അലയുന്നവർക്കിടയിൽ വേറിട്ടൊരു വഴിയിലൂടെ ശ്രദ്ധേയനാവുകയാണ് കോഴിക്കോട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയ്ക്ക് പിന്നിൽ വിവാഹപ്പരസ്യം പതിച്ചാണ് യുവാവിന്റെ പരീക്ഷണം. വിവാഹം ഉറപ്പിച്ചു നൽകുന്നവർക്ക് 10,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോയിലാണ് ഇത്തരത്തിൽ വധുവിനെ ആവശ്യമുണ്ടെന്ന രീതിയിൽ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

ഒരു പെൺകുട്ടിയുടെ കൂടെ കുടുംബജീവിതം നയിക്കാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ പരസ്യം ചെയ്യുന്നത്. എന്റെ പങ്കാളിയുടെ മനസ് ഒരിക്കലും നോവിക്കില്ലെന്ന് ഉറപ്പ് നൽകുന്നു. തന്റെയും മനസ് വേദനിപ്പിക്കാത്ത ഒരാളായിരിക്കണം പങ്കാളി. 26നും 37 വയസിനും ഇടയിൽ പ്രായമുള്ള വധുവിനെയാണ് ആലോചിക്കുന്നത്. മുൻപ് വിവാഹം കഴിഞ്ഞവരാണെങ്കിലും തനിക്ക് സമ്മതമാണെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.


വിവാഹശേഷം വധുവിനെ കണ്ടെത്തി നൽകിയ ആൾ ക്ക് വാഗ്ദാനം ചെയ്ത തുക കൈമാറുമെന്നും യുവാവ് പറ യുന്നു . പരസ്യത്തിന് താഴെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഓട്ടോയുടെ ചിത്രം പ്രചരിച്ചതോടെ 'ഈ പാവം ഡ്രൈവർക്കൊരു പെണ്ണുകിട്ടട്ടെ' എന്ന ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

TAGS: VIRALNEWS, KOZHIKODE, AUTODRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.