SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

പരീക്ഷയ്ക്ക് മുമ്പ് അടുത്ത വർഷത്തെ പാഠപുസ്തകം, യൂണിഫോം

Increase Font Size Decrease Font Size Print Page
a

 സംസ്ഥാനതല വിതരണോദ്ഘാടനം 13-ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വാർഷിക പരീക്ഷയ്ക്ക് മുമ്പ് വിതരണം ചെയ്യും. ഇതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 13 ന് വൈകിട്ട് 4.30-ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2026-27 അദ്ധ്യയന വർഷത്തേക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. ഇതിൽ 51 ലക്ഷം പുസ്തകങ്ങൾ വിതരണത്തിനായി കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയുടെ വിവിധ ഹബ്ബുകളിൽ എത്തിച്ചു. നിലവിൽ പ്രതിദിനം മൂന്ന് ലക്ഷം പുസ്തകങ്ങൾ അച്ചടിക്കുന്നു. കഴിഞ്ഞ വർഷം മേയ് അവസാനത്തോടെ വിതരണം പൂർത്തിയായെങ്കിൽ, ഇത്തവണ കൂടുതൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

8 ലക്ഷം കുട്ടികൾക്ക്

കൈത്തറി യൂണിഫോം

സൗജന്യ യൂണിഫോം പദ്ധതി പ്രകാരം ഇത്തവണ 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും കൈത്തറി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ എൽ.പി, യു.പി സ്കൂളുകൾ, ഒന്ന് മുതൽ നാല് വരെയുള്ള എയ്ഡഡ് എൽ.പി സ്കൂളുകൾ എന്നിവിടങ്ങളിൽ നേരിട്ട് നൽകും. കൈത്തറി യൂണിഫോം ലഭിക്കാത്ത സർക്കാർ,​ എയ്ഡഡ് സ്കൂളുകളിലെ അർഹരായ കുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോമിനായി 600 രൂപ വീതം അലവൻസ് നൽകും. ബി.പി.എൽ ആൺകുട്ടികൾ, എസ്.സി,​ എസ്.ടി വിഭാഗങ്ങൾ, പെൺകുട്ടികൾ എന്നിവർക്ക് എസ്.എസ്.കെ വഴി യൂണിഫോം തുക നൽകും.

TAGS: BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY