പാലാ: രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസിൽ ദേശീയതലത്തിൽ 3ാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ തോമസ് ബിജു ചീരംവേലിലിന് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ 50 ലക്ഷം രൂപയുടെ കാഷ് അവാർഡ് സമ്മാനിക്കും. രാജ്യത്തെ എൻ.ഐ.ടികളിലേക്കുള്ള ജെ.ഇ.ഇ മെയിൻ പ്രവേശനപ്പരീക്ഷയിലും അഖിലേന്ത്യാ തലത്തിൽ 17ാം റാങ്കും, കേരളത്തിൽ നിന്ന് ഒന്നാംസ്ഥാനവും കരസ്ഥമാക്കിയ തോമസ് ബ്രില്ല്യന്റിലാണ് പരിശീലനം നടത്തിയത് ദേശീയ തലത്തിൽ 252ാം റാങ്കും സംസ്ഥാനതലത്തിൽ 2ാം സ്ഥാനവും കരസ്ഥമാക്കിയ വിശ്വനാഥ് വിനോദും ബ്രില്ല്യന്റിലാണ് പഠിച്ചത്. ബ്രില്ല്യന്റിന്റെ 10 ലക്ഷം രൂപ യുടെ കാഷ് അവാർഡിന് വിശ്വനാഥും അർഹനായി. 25 ന് നടക്കുന്ന ബ്രില്ല്യന്റ് വിക്ടറി ഡേയിൽ അവാർഡുകൾ സമ്മാനിക്കും. കേരളത്തിൽ നിന്ന് അഖിലേന്ത്യാതലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ ഇടംനേടിയ 14 കുട്ടികളും ബ്രില്ല്യന്റിൽ നിന്നാണുള്ളത്. കൂടാതെ ആദ്യ 2000 റാങ്കിനുള്ളിൽ 25 ഉം ആദ്യ 3000 റാങ്കിനുള്ളിൽ 35 ഉം ആദ്യ 5000 റാങ്കി നുള്ളിൽ 50 ഉം ആദ്യ 10000 ത്തിനുള്ളിൽ 100 ലധികവും നേടാൻ ബ്രില്ല്യന്റിന് സാധിച്ചു. ഈ വർഷത്തെ ഐ.ഐ.ടി പ്രവേശനത്തിനായി 350ൽപ്പരം വിദ്യാർത്ഥികൾ യോഗ്യത നേടിയെടുത്തതിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായി ബ്രില്ല്യന്റ് മാറി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഡയറക്ടേഴ്സും അദ്ധ്യാപകരും വീടുകളിലെത്തി അനുമോദനം അറിയിച്ചു.
ജെ.ഇ.ഇ പുതിയ ബാച്ചുകൾ 15 മുതൽ
2023 ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകൾക്കുള്ള പുതിയ ബാച്ചുകൾ സെപ്തംബർ 15 മുതൽ തുടങ്ങും. ജെ.ഇ.ഇ.അഡ്വാൻസ്ഡ്, കീം, ജെ.ഇ.ഇ.മെയിൻ എന്നിവയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക് : www.brilliantpala.org.
നീറ്റ് പുതിയ ബാച്ചുകൾ 12 മുതൽ
2023 ലെ നീറ്റ് പരീക്ഷക്കുള്ള പുതിയ ബാച്ചുകൾ സെപ്തംബർ 12 മുതൽ ബ്രില്ല്യന്റിന്റെ വിവിധ സെന്ററുകളിൽ തുടങ്ങും. പാലായ്ക്ക് പുറമേ എറണാകുളം, തൃശൂർ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സെന്ററുകളിലായി ഡയറക്ടേഴ്സിന്റെ മേൽനോട്ടത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന റിപ്പീറ്റേഴ്സ് പ്രോഗ്രാമും നടക്കും. 12ാം ക്ലാസിലെ മാർക്കിന്റെയും നീറ്റ് സ്കോർ / റാങ്കിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. റിപ്പറ്റേഴ്സിന് വേണ്ടി പ്രത്യേക ബാച്ചുകൾ സജ്ജീകരിച്ചു. നീറ്റ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നടത്തുന്നതിനായി ടെസ്റ്റ് സീരിയസ് ബാച്ചുകളും ഒരുക്കി. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. വിശദവിവരങ്ങൾക്ക് : www.brilliantpala.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |