തിരുവനന്തപുരം: ഇടതുമുന്നണിയിൽ മുതിർന്ന നേതാക്കൾ നടത്തുന്ന ആശയവിനിമയത്തിന് ശേഷമേ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തൂ. ഇന്നു മുതൽ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തന്നെ നേതാക്കളടങ്ങിയ ഉന്നതതല ചർച്ചയ്ക്ക് സാദ്ധ്യതയുണ്ട്.
ബസിന്റെ മിനിമം ചാർജ് 10 രൂപയും ഓട്ടോയ്ക്ക് 30 രൂപയുമാക്കി ഉയർത്താനാണ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ടാക്സി നിരക്കിലും കാര്യമായ വർദ്ധനയുണ്ട്. ബന്ധപ്പെട്ട ഫയൽ ഗതാഗത വകുപ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.
ഇടതുമുന്നണിയോഗം ഈ മാസം 30ന് വൈകിട്ട് 3.30നാണ് ചേരുക. അടുത്ത മന്ത്രിസഭായോഗം അന്ന് രാവിലെയാണ്. അതിനാലാണ് എൽ.ഡി.എഫിന് മുമ്പായി ഉന്നത നേതാക്കളുമായി ചർച്ച നടത്തി ധാരണയിൽ എത്താനുള്ള നീക്കം നടക്കുന്നത്. ബസ് ചാർജ് വർദ്ധന തത്വത്തിൽ സർക്കാർ അംഗീകരിച്ചെന്നും ഉടൻ നടപ്പാക്കുമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |