കാസർകോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ബേക്കൽ താജ് റിസോർട്ടിൽ ആരംഭിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എസ്.എസ്. ബിനു ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറിയും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി പ്രൊഫസറുമായ ഡോ.സി.ഡി രാമകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.സി ദേശീയ പ്രസിഡന്റ് ഡോ.രാജശേഖർ, ഡോ.എം.ശശികുമാർ , ഓർഗനൈസിംഗ് ചെയർമാൻ ഡോ.പി.രവീന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.സി.ഡി.രാമകൃഷ്ണ , ഡോ.വിനോദ് തോമസ്, ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി കേരള ചാപ്റ്റർ സെക്രട്ടറി ഡോ.പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ.സുജയ് രംഗ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |