SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.42 PM IST

ഭാവഗായകന് അന്തിമോപചാരമർപ്പിക്കാനെത്തി മമ്മൂട്ടിയും സുജാതയുമടക്കം പ്രമുഖർ; സംസ്‌കാരം നാളെ

Increase Font Size Decrease Font Size Print Page

sujatha

തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാ‌ഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി പ്രമുഖരടക്കം ആയിരങ്ങൾ. നടൻ മമ്മൂട്ടി, നടൻ പിഷാരടി, ഗായിക സുജാത മോഹൻ, കലാമണ്ഡലം ഗോപി ആശാൻ തുടങ്ങിയവർ തൃശൂർ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

രാവിലെ പത്ത് മണി മുതൽ പന്ത്രണ്ട് മണിവരെ സംഗീത നാടക അക്കാദമിയിൽ പൊതുദർശനമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഭൗതിക ശരീരം ഹാളിൽ നിന്ന് തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചത്. മന്ത്രി ബിന്ദു, സംവിധായകൻ കമൽ, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, ഔസേപ്പച്ചൻ, മനോജ് കെ ജയൻ, വിദ്യാധരൻ മാസ്റ്റർ, ജയരാജ് വാര്യർ, മേള വിദഗ്ദ്ധൻ പെരുവനം കുട്ടൻ മാരാർ അടക്കം നിരവധി പ്രമുഖർ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

sujatha

ആ​റു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​മ​ല​യാ​ളി​ക​ളെ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ഹൃ​ദ​യ​താ​ള​ത്തി​ലേ​ക്ക് ​ചേ​ർ​ത്തു​നി​റു​ത്തി​യ​ ​ജ​യ​ച​ന്ദ്രൻ ഇ​ന്ന​ലെ​ ​രാ​ത്രി​ 7.54​ നാ​ണ് അന്തരിച്ചത്. ക​ര​ൾ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി​ ​അ​മ​ല​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​

ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​ശു​പ​ത്രി​ ​വി​ട്ടെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണു.​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​മ​ര​ണ​സ​മ​യ​ത്ത് ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​ഒപ്പമുണ്ടാ​യി​രു​ന്നു.​ പൂ​ങ്കു​ന്നം​ ​സീ​താ​റാം​ ​മി​ൽ​ ​ലൈ​നി​ൽ​ ​ഗു​ൽ​ ​മോ​ഹ​ർ​ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​നാളെ ​വൈ​കി​ട്ട് 3.30 ​ന് ​പ​റ​വൂ​ർ​ ​ചേ​ന്ദ​മം​ഗ​ലം​ ​പാലി​യത്ത് ശ്മശാനത്തി​ൽ സം​സ്‌കാരം ന​ട​ക്കും.​

TAGS: P JAYACHANDRAN, MAMMOOTTY, SUJATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY