ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 2024 നവംബർ 10 വരെ ചീഫ് ജസ്റ്റിസായി തുടരും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ്.
ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതൽ 2000 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചു. 2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയയി. 2013 ഒക്ടോബർ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |