
കൊല്ലം: സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയുടെ കൊല്ലം തേവള്ളിയിലെ 'മീന്‍' ഹോട്ടലില്‍ ഊണിനൊപ്പം എക്‌സ്ട്രാ റൈസിന് പണം ഈടാക്കിയെന്ന ആരോപണം സമൂഹമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹോട്ടല്‍ അധികൃതര്‍. ഊണ് കഴിക്കാനെത്തിയ സംഘം ഊണും മീന്‍ കറിയുമാണ് വാങ്ങിയത്. എന്നാല്‍ എക്‌സ്ട്രാ റൈസായി ചോദിച്ചത് കുത്തരിയുടെ ചോറാണെന്നാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുത്തരിക്ക് വില കൂടുതലായതിനാല്‍ ബില്‍ ഇടാതെ നല്‍കാന്‍ സാധിക്കില്ലെന്നും ഷെഫ് പിള്ളയുടെ ഹോട്ടല്‍ അധികൃതര്‍ പറയുന്നു.
ഭക്ഷണം കഴിക്കാനെത്തിയവര്‍ വീഡിയോയില്‍ പറയുന്നത് ശരിയായ കാര്യങ്ങളല്ലെന്നാണ് സുരേഷ് പിള്ള പറയുന്നത്. മൂന്ന് പേരല്ല മറിച്ച് അഞ്ച് പേരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ടര മണി സമയത്ത് ഊണ് കഴിഞ്ഞപ്പോഴാണ് സംഘം എത്തിയത്. അഞ്ച് പേര്‍ക്കുള്ള ഭക്ഷണം ബാക്കിയില്ലെന്ന് അറിയിച്ചപ്പോള്‍ മൂന്ന് പേര്‍ക്കുള്ള ഭക്ഷണം വാങ്ങുകയും അധികമായി ഒരു ഊണും മീന്‍ കറിയും വാങ്ങുകയാണ് ചെയ്തത്.
വീഡിയോക്ക് ഉള്ളില്‍ പറയുന്നത് കേട്ടാല്‍ മൂന്ന് പേര്‍ മാത്രമേ എത്തിയുള്ളൂവെന്നും അവര്‍ക്ക് എക്‌സ്ട്രാ റൈസിന് പണം നല്‍കേണ്ടി വന്നുവെന്ന് തോന്നും. എന്നാല്‍ ഹോട്ടലില്‍ ഊണിന് എക്‌സ്ട്രാ റൈസ് നല്‍കുന്നത് സൗജന്യമായി തന്നെയാണ്. എന്തിനാണ് ഭക്ഷണം കഴിക്കാനെത്തിയവര്‍ ഇത്തരമൊരു രീതിയില്‍ വീഡിയോ ചിത്രീകരിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും ഷെഫ് പിള്ള പറയുന്നു.
കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് പരാതിയുമായി രംഗത്ത് വന്നത്. രണ്ടാമത് നല്‍കിയ ചോറിന് ഹോട്ടല്‍ അധികൃതര്‍ ബില്ല് ഈടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. അതും ഒരു താലി മീല്‍സിന് ഈടാക്കുന്ന അതേ തുക. റിന്‍സോ റെജി എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ ഇക്കാര്യം ബില്ല് സഹിതം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്. 'പറ്റിക്കല്‍ തുടരുന്നു' എന്ന തലക്കെട്ടോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |