SignIn
Kerala Kaumudi Online
Friday, 20 September 2024 11.10 PM IST

എം.പിമാരെ മർദ്ദിച്ചത് കിരാത നടപടി: ചെന്നിത്തല

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: പാർലമെന്റിനു മുന്നിൽ സമരം നടത്തിയ എം.പിമാരെ പൊലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട .ഇന്ത്യയിലെങ്ങും പൊലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച്
ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന്റെ തുടർക്കഥയാണ് എം. പിമാർക്കെതിരെ നടന്നത്. ഇതേ സമീപനം തന്നെയാണു കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചത് ശ്രദ്ധേയമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHENNI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.