SignIn
Kerala Kaumudi Online
Sunday, 05 April 2026 1.04 AM IST

വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകും: ചെന്നിത്തല

Increase Font Size Decrease Font Size Print Page
p

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്നും​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ലെന്ന്​ കോടതിയിൽ പറഞ്ഞതാണ്. നിയമസഭയിലെ ചോദ്യത്തിന് തന്ന മറുപടി സത്യന്ധമല്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശമില്ലാത്തതിനാൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണം.
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നൽകി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ലുണ്ടാക്കി.

നേരത്തേ പാഠപുസ്തകം

തുഗ്ലക്ക് പരിഷ്കാരം

സ്‌കൂളുകൾ തുറക്കും മുമ്പ് അടുത്ത അദ്ധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യുന്നത് തുഗ്ലക്ക്​ പരിഷ്കാരമാണെന്ന്​ രമേശ് ചെന്നിത്തല ആരോപിച്ചു. അടുത്ത ക്ലാസിലേക്ക്​ കുട്ടികൾ ജയിക്കുമോയെന്ന്​ അറിയാതെയാണോ പുസ്‌തകം എത്തിക്കുന്നത്. പുസ്തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമല്ല.

ചെ​ന്നി​ത്ത​ല​ ​പ​രി​ഹ​സി​ച്ച​ത്
നാ​ടി​നെ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പാ​ഠ​പു​സ്ത​കം​ ​നേ​ര​ത്തെ​ ​അ​ച്ച​ടി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​തു​ഗ്ല​ക്ക് ​പ​രി​ഷ്‌​കാ​ര​മാ​ണെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​വി​മ​ർ​ശ​ന​ത്തി​ന് ​ക​ടു​ത്ത​ ​മ​റു​പ​ടി​യു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സ്കൂ​ൾ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടേ​യും​ ​യൂ​ണി​ഫോ​മി​ന്റേ​യും​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്ക​വെ​യാ​ണ് ​പേ​രു​പ​റ​യാ​തെ​ ​ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ​യു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.
'​പാ​ഠ​പു​സ്ത​ക​ ​വി​ത​ര​ണ​ത്തി​നെ​തി​രെ​ ​പ​റ​ഞ്ഞ​യാ​ൾ​ ​ഒ​രു​ ​ബ​ഹു​മാ​ന്യ​വ്യ​ക്തി​യാ​ണ്.​ 2016​ന് ​മു​മ്പ് ​അ​ന്ന​ത്തെ​ ​സ​ർ​ക്കാ​രി​ൽ​ ​ഉ​ന്ന​ത​സ്ഥാ​നം​ ​വ​ഹി​ച്ച​യാ​ളാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത് ​നാ​ടി​ന് ​നേ​രെ​യു​ള്ള​ ​പ​രി​ഹാ​സ​മാ​ണ്.​ 10​ ​വ​ർ​ഷം​ ​മു​മ്പു​ള്ള​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ത്ത,​ ​അ​തി​ന് ​ഉ​ത്ത​ര​വാ​ദി​യാ​യ​ ​മ​നു​ഷ്യ​നാ​ണ് ​ഇ​ങ്ങ​നെ​ ​പ​റ​യു​ന്ന​ത്.​ ​പാ​ഠ​പു​സ്ത​കം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ൽ​ ​കാ​ര്യ​മൊ​ന്നും​ ​ഇ​ല്ലാ​യെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​ധാ​ന​മാ​ണ്.​ ​എ​ല്ലാ​ ​കു​ട്ടി​ക​ൾ​ക്കും​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ് ​പു​സ്ത​കം​ ​എ​ത്തി​ക്കാ​നാ​ണ് ​നോ​ക്കു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്ക​വെ​യാ​ണ് ​പാ​ഠ​പു​സ്ത​കം​ ​നേ​ര​ത്തെ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നെ​ ​ചെ​ന്നി​ത്ത​ല​ ​വി​മ​ർ​ശി​ച്ച​ത്.​ ​അ​ടു​ത്ത​ ​ക്ലാ​സി​ലേ​ക്ക് ​ജ​യി​ച്ചോ​ ​ഇ​ല്ല​യോ​ ​എ​ന്ന് ​അ​റി​യാ​തെ​യാ​ണോ​ ​പാ​ഠ​പു​സ്ത​കം​ ​കൊ​ടു​ക്കു​ന്ന​തെ​ന്നും​ ​കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

TAGS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.