കണ്ണൂർ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്റിയുടെ ബന്ധു വാട്സ് ആപ്പിൽ ഭീഷണി സന്ദേശം അയച്ചതായി മാദ്ധ്യമ പ്രവർത്തകൻ. കണ്ണൂർ മീഡിയ എഡിറ്റർ ശിവദാസൻ കരിപ്പാലിനാണ് സന്ദേശം ലഭിച്ചത്.
''നിങ്ങൾ വിചാരിക്കുന്നുണ്ടോ ഇതൊക്കെ കൊടുത്താൽ ആളാകാമെന്ന്, ആളുണ്ടെങ്കിലല്ലേ ആളാകാൻ പറ്റൂ. പ്രതികരിക്കുമ്പോൾ നമ്മുടെ ശ്വാസമാണല്ലോ പ്രധാനം. നന്നായി ശ്വസിക്ക്, ഓക്കെ.. കാണാം."" എന്നായിരുന്നു സന്ദേശം. മുഖ്യമന്ത്റിയുടെ ജ്യേഷ്ഠന്റെ മകൻ അഡ്വ. പി.സത്യനാണ് സന്ദേശമയച്ചതെന്ന് ശിവദാസൻ കരിപ്പാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |