ചേർത്തല: കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 17മുതൽ 19വരെ ചേർത്തലയിൽ നടക്കും.350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ.നാസർ,ജനറൽ കൺവീനർ കെ.പ്രസാദ്,യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
17ന് വൈകിട്ട് 4ന് 10000ത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന കയർ റാലിയോടെ സമ്മേളനത്തിന് തുടക്കമാകും.5ന് പൊതുസമ്മേളനം മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ്,സി.എസ്.സുജാത,സജി ചെറിയാൻ എം.എൽ.എ,സി.ബി.ചന്ദ്രബാബു,എ.എം.ആരിഫ് എം.പി എന്നിവർ സംസാരിക്കും. ആർ.നാസർ സ്വാഗതവും എൻ.ആർ.ബാബുരാജ് നന്ദിയും പറയും.
18 ന് രാവിലെ 10ന് ചേർത്തല വി.ടി.എ.എം ഹാളിൽ ടി.പി.രാമകൃഷ്ണൻ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.വൈകിട്ട് 5.30ന് 'കയർ വ്യവസായം ഇന്നലെ, ഇന്ന്,നാളെ' എന്ന വിഷയത്തിൽ ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.19ന് പൊതുചർച്ചയും ഭാരവാഹി തിരഞ്ഞെടുപ്പും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |