കൊച്ചി: സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ വിതരണം ആരംഭിച്ച 'സിറ്റി ഗ്യാസ്" പ്രകൃതി വാതകം ഈ വർഷം തിരുവനന്തപുരം ഉൾപ്പെടെ ആറു ജില്ലകളിൽ കൂടി. മറ്റു മൂന്നു ജില്ലകളിൽ രണ്ടു വർഷത്തിനകവും. ചെലവ് കുറഞ്ഞ പ്രകൃതി വാതകം സംസ്ഥാനം മുഴുവൻ പാചകത്തിനും വാഹനങ്ങൾക്കും ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) ലഭ്യമാക്കും.
കൊച്ചി - മംഗലാപുരം ദൃവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ് ലൈനിന്റെ ഭാഗമായാണ് സിറ്റി ഗ്യാസ് പദ്ധതി. സംസ്ഥാനത്തിനകത്തുള്ള 510 കിലോമീറ്റർ പൈപ്പ് ലൈനിൽ നിന്ന് ഗെയിൽ സ്റ്റേഷനുകൾ വഴി വിതരണ കരാർ എടുത്തിട്ടുള്ള കമ്പനികൾക്ക് ഗ്യാസ് നൽകും. അവർ ഉപ പൈപ്പ് ലൈനുകൾ വഴി ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെത്തിക്കും. തൃശൂർ ജില്ലയിൽ. കുന്നംകുളത്തെ ഗെയിൽ സ്റ്റേഷനിൽ നിന്ന് ഞായറാഴ്ച മുതൽ ഗ്യാസ് നൽകും. തെക്കൻ ജില്ലകളിൽ ടാങ്കർ ലോറികളിൽ എത്തിച്ച് പമ്പുകൾ വഴി വാഹനങ്ങൾക്ക് ഗ്യാസ് വിതരണം ചെയ്യുന്നുണ്ടെന്ന് ഗെയിൽ അധികൃതർ പറഞ്ഞു. അര ലക്ഷത്തോളം ഗാർഹിക കണക്ഷനുകളും നൽകി.
നടപ്പാക്കിയ
ജില്ലകൾ
#എറണാകുളം,പാലക്കാട്,മലപ്പുറം,കണ്ണൂർ,തൃശൂർ
2023 ൽ
#കാസർകോട്,വയനാട്,കോഴിക്കോട്,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം
2024 ൽ
#ഇടുക്കി,കോട്ടയം,പത്തനംതിട്ട
നടത്തിപ്പ്
കമ്പനികൾ
#ഐ.ഒ.സി അദാനി ഗ്യാസ് : എറണാകുളം മുതൽ കാസർകോട് വരെ
#എ.ജി. ആൻഡ് പി: ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
#ഷോല ഗ്യാസ് : കോട്ടയം, ഇടുക്കി, പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |