തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ബാച്ച് ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. തുടർന്നു കളക്ടർ വിദ്യാർഥികളുമായി സംവദിച്ചു.
ബ്രെയിലി പാഠപുസ്തക ഇൻഡെന്റിംഗ്
തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി ബ്രെയിലി പാഠപുസ്തകങ്ങൾക്കുള്ള ഇൻഡെന്റിംഗ് തുടങ്ങി. പുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാർഥികൾക്കു വേണ്ടി 18 നകം സ്കൂൾ പ്രിൻസിപ്പലിന് അപേക്ഷ നൽകണം.
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: മൈലം ഗവ. ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, യു.പി.എസ്.ടി അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 6 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനെത്തണം. ഫോൺ: 9495152321, 9894143412
ജി.എസ്.ടി കോഴ്സ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് ജൂൺ 25 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ. ഹെൽപ്പ്ലൈൻ നമ്പർ: 9961708951, 04712593960
സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ
പിഎച്ച്ഡി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി)യിൽ പിഎച്ച്ഡി ചെയ്യാം. എയ്റോ സ്പേസ് എൻജിനിയറിംഗ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഭാഗങ്ങളിൽ ജൂലായിൽ കോഴ്സ് തുടങ്ങും. അപേക്ഷകൾ ഐ.ഐ.എസ്.ടി വെബ്സൈറ്റിൽ ഓൺലൈനായി നൽകാം. വെബ് സൈറ്റ്: https://admission.iist.ac.in. അവസാന തീയതി ജൂൺ 7
ഐ.ഡി.ബി.ഐ ബാങ്കിൽ
അസി.മാനേജർ, എക്സിക്യുട്ടീവുകൾ
ന്യൂഡൽഹി: ഐ.ഡി.ബി.ഐ ബാങ്കിൽ 500 അസി. മാനേജർ, 1044 എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി June 17. എക്സിക്യൂട്ടീവുകൾക്ക് നേരിട്ടുള്ള നിയമനമാണ്. അസി.മാനേജർ പോസ്റ്റിൽ അപേക്ഷിക്കുന്നവർ ബംഗളുരുവിലെ മണിപ്പാൽ ഗ്ളോബൽ എഡ്യുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റർ നോയ്ഡയിലെ നിറ്റെ എഡ്യുക്കേഷൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ ഒരുവർഷത്തെ ബാങ്കിംഗ് ആന്റ് ഫൈനാൻസ് കോഴ്സിൽ പ്രവേശനം നേടണം. വിശദാംശങ്ങൾക്ക് idbibank.in.
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: രാജ്യത്തെ അംഗീകൃത സർവകലാശാലകളിൽ അവസാന സെമസ്റ്റർ/വർഷ ബിരുദാന്തര ബിരുദം പഠിക്കുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്.ഡി ചെയ്യുന്നതോ (രജിസ്റ്റർ ചെയ്തിട്ടുള്ളതോ) ആയവർക്ക് 2022-23 വർഷത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും https://spb.kerala.gov.in വെബ്സൈറ്റിൽ.
രജിസ്ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: ദേശീയ നൈപുണ്യ പരിശീലന സ്ഥാപനത്തിൽ 2022-23-24 അക്കാഡമിക് സെഷനിലെ സി.ടി.എസ് സ്കീമിന് കീഴിൽ ഒരുവർഷ, ദ്വിവർഷ ട്രേഡുകളിലേക്ക് വനിതകൾക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. ഫോൺ: 8885830994, 9037748852
സിമെറ്റിൽ സീനിയർ ലക്ചറർ ഒഴിവ്
തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സി-മെറ്റ്) നഴിസിംഗ് കോളേജുകളായ ഉദുമ (0467-2233935), മലമ്പുഴ ( 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികയിൽ അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ നിയമനമാണ്. എം.എസ്സി നഴ്സിംഗ് ബിരുദമാണ് യോഗ്യത. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ വേണം. പ്രായപരിധി 40. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്) www.simet.kerala.gov.in വെബ്സൈറ്റിൽ റിക്രൂട്ട്മെന്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി 19 വരെ അപേക്ഷിക്കാം. തപാൽ അപേക്ഷ 23നകം ലഭിക്കണം. ഫോൺ: 0471-2302400, www.simet.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |