SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.30 PM IST

സി.ജെ. റോയ് സുഹൃത്തിനേക്കാൾ ഉപരി: മോഹൻലാൽ

Increase Font Size Decrease Font Size Print Page
p

കൊച്ചി: ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് എന്ന് ചലച്ചിത്രതാരം മോഹൻലാൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. അങ്ങേയറ്റം വേദനാജനകം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സ്‌നേഹത്തോടും ഊഷ്മളതയോടും കൂടി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
മോഹൻലാലിന്റെ കടുത്ത ആരാധകനായിരുന്ന സി.ജെ. റോയ് മലയാളത്തിൽ നിർമ്മിച്ച സിനിമകളിൽ കൂടുതലും മോഹൻലാലിന്റേതാണ്. കാസനോവ, ലേഡീസ് ആൻഡ് ജന്റിൽമാൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിൽ മോഹൻലാലാണ് നായകൻ. 2012ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവയിലൂടെയാണ് സിനിമാനിർമ്മാണരംഗത്ത് എത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജന്റിൽമാൻ തൊട്ടടുത്തവർഷവും പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ 2021ലുമാണ് ഇറങ്ങിയത്.

സി.​ജെ.​ ​റോ​യി​യു​ടെ​ ​മ​ര​ണ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം​:​എം.​വി.​ ​ഗോ​വി​ന്ദൻ

ക​ണ്ണൂ​ർ​:​ ​കോ​ൺ​ഫി​ഡ​ന്റ് ​ഗ്രൂ​പ്പ് ​ഉ​ട​മ​ ​സി.​ജെ.​റോ​യി​യു​ടെ​ ​മ​ര​ണം​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ .​ഗോ​വി​ന്ദ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഏ​റെ​ ​സു​പ​രി​ചി​ത​നാ​യ​ ​വ്യ​വ​സാ​യി​ ​റോ​യി​യു​ടെ​ ​മ​ര​ണം​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ​റെ​യ്ഡി​ന്റെ​ ​മ​റ​വി​ൽ​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ട​ത്തി​യ​ ​പീ​ഡ​ന​മാ​ണെ​ന്ന് ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ആ​രോ​പി​ച്ചി​ട്ടു​ണ്ട്.​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​ക്കു​റി​ച്ച് ​നേ​ര​ത്തെ​യും​ ​പ​രാ​തി​ക​ൾ​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ക​ഴി​യു​ന്നി​ല്ല.​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ക​ഴി​യാ​വു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​റെ​യ്ഡി​നു​ ​ശേ​ഷ​വും​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​റോ​യി​ ​സ്വ​യം​ ​വെ​ടി​വ​ച്ചു​ ​മ​രി​ച്ച​തി​നു​ ​ശേ​ഷ​വും​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റോ​ളം​ ​റെ​യ്ഡ് ​തു​ട​ർ​ന്നെ​ന്നാ​ണ് ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​നേ​ര​ത്തെ​യും​ ​രാ​ജ്യ​ത്തെ​ ​വ്യ​വ​സാ​യി​ക​ളോ​ടും​ ​മ​റ്റു​ള്ള​വ​രോ​ടും​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത് ​ഇ​തേ​ ​സ​മീ​പ​ന​മാ​ണെ​ന്നും​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.

TAGS: CJROY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY