
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രചെയ്യുന്നവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതുമായ ടോയ്ലെറ്റ് സൗകര്യങ്ങൾ കണ്ടെത്തുന്നതിനായി വികസിപ്പിച്ച 'ക്ലൂ" മൊബൈൽ ആപ്പ് മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പബ്ലിക്ക് ടോയ്ലെറ്റുകൾ, സ്വകാര്യ ഹോട്ടലിലെ ടോയ്ലെറ്റുകൾ തുടങ്ങിയവ ബന്ധിപ്പിച്ചാണ് ക്ലൂ ആപ്പ് സജ്ജമാക്കിയിട്ടുള്ളത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും പദ്ധതി ആവിഷ്കരിച്ചത്. ഫ്രുഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. സർക്കാർ നിർമ്മിച്ച 1832 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ള 200 ടോയ്ലെറ്റുകൾ അടക്കം 961 എണ്ണം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |