
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ ഉന്നതരുടെ പങ്ക് വെളിവായേക്കുമെന്ന് സൂചന. നാളെ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ നാളെ അദ്ദേഹം ഹാജരാകുമാേ എന്ന കാര്യം വ്യക്തമല്ല.
അതിനിടെ സി എം രവീന്ദൻ സ്വപ്ന സുരേഷിന് അയച്ചതെന്ന് കരുതുന്ന അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകളും പുറത്തുവന്നു .2018 നവംബർ ആറിന് നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ‘മദ്യപിക്കാറുണ്ടോ’ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് ചാറ്റ് തുടങ്ങുന്നത്. ‘അതെ’ എന്നാണ് സ്വപ്നയുടെ മറുപടി. ‘എനിക്കും വേണം’ എന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച്, ‘താങ്കൾ കുടിക്കാറുണ്ടോ’ എന്ന് സ്വപ്നയുടെ ചോദ്യം. ‘അതെ’ എന്ന് രവീന്ദ്രന്റെ മറുപടി. മദ്യപാനത്തെക്കുറിച്ച ആശയവിനിമയം പിന്നീട് പാലാണ് കുടിക്കാനിഷ്ടമുള്ളതെന്നതടക്കമുള്ള അശ്ലീലത ധ്വനിക്കുന്ന രീതിയിലേക്ക് കടക്കുന്നുണ്ട്. രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ സ്വപ്ന പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മറുപടി ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, നാളെ ചോദ്യംചെയ്യലിന് രവീന്ദ്രൻ ഹാജരായില്ലെങ്കിൽ ഇ ഡി കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഇ ഡിക്ക് നിയമോപദേശവും ലഭിച്ചിട്ടുണ്ട്. ആദ്യത്തെത്തവണ നാലുതവണ നോട്ടീസ് നൽകിയശേഷമാണ് ചോദ്യംചെയ്യലിന് ഹാജരായത്. സമയം മാറ്റിത്തരണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ ഇതുവരെ ഇ ഡിയെ സമീപിച്ചിട്ടുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |