SignIn
Kerala Kaumudi Online
Friday, 26 April 2024 10.28 PM IST

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം ജനം ചെറുത്ത് തോല്പിക്കും: മന്ത്രി വാസവൻ

sndp

മൂവാറ്റുപുഴ: ജനജീവിതത്തിന്റെ തുടക്കംമുതൽ ഒടുക്കം വരെ സഹായം ലഭ്യമാക്കിയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നേറുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം നം. ഇ.1454)യുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടികാട്ടി ഈ മേഖലയെ തകർക്കാനുള്ള ചില ശക്തികളുടെ നീക്കം സഹകാരികളായ ജനങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കാൻ കഴിഞ്ഞു. സഹകരണ നിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്തി വരുന്ന നിയമസഭയിൽ അവതരിപ്പിച്ച് കുറ്റമറ്റ സഹകരണ നിയമത്തിന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

എസ്.എൻ.ഡി.പി. യോഗം എന്ന മഹാപ്രസ്ഥാനത്തെ യാതൊരു ഉലച്ചിലും തട്ടാതെ മുന്നോട്ടു നയിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ ഉപദേശത്താൽ രൂപീകൃതമായ മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ബഹുമുഖ പ്രവർത്തനം നടത്തി മാതൃകയാകണമെന്നും വി.എൻ. വാസവൻ പറഞ്ഞു.

അംഗത്വ വിതരണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ആദ്യ നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്താ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ, മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സി.കെ. സോമൻ, മൂവാറ്റുപുഴ റൂറൽ ഡെവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എൻ. രമേശ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ജയമോൻ യു. ചെറിയാൻ, സംഘം ഓണററി സെക്രട്ടറി പി.ജി. വാസു എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങളായ പി.എൻ.പ്രഭ, പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി.അനിൽ, ടി​.വി. മോഹനൻ എന്നിവർ പങ്കെടുത്തു.

കൃത്യനിഷ്ഠയും സത്യസന്ധതയും

കൈമുതലാക്കണം: വെള്ളാപ്പള്ളി

എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിലെ മൈക്രോഫിനാൻസ് പദ്ധതി മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൃത്യനിഷ്ഠയും സത്യസന്ധതയും സഹകരണപ്രസ്ഥാനത്തിന്റെ കൈമുതലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ താലൂക്കിലെ എല്ലാ വിഭാഗം ജനങ്ങളേയും സംഘത്തിന്റെ പ്രവർത്തനവുമായി സഹകരിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTER VASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.