SignIn
Kerala Kaumudi Online
Thursday, 19 September 2024 7.59 PM IST

നാളികേര വികസനത്തിന് പരിശീലനം നൽകും

Increase Font Size Decrease Font Size Print Page
coconut

തിരുവനന്തപുരം: കേരളത്തിന്റെ നാളികേര വികസനത്തിന് പരിശീലനം നൽകാനും കർഷകർക്കും സംരംഭകർക്കും തെങ്ങ് ഉത്പാദന രാജ്യങ്ങൾ സന്ദർശിക്കാനുമുള്ള സഹായങ്ങളും സാങ്കേതിക വിദഗ്ദ്ധരുടെ സേവനങ്ങളും മന്ത്രി പി.പ്രസാദുമായി നടത്തിയ ചർച്ചയിൽ അന്തർദേശീയ നാളികേര സമൂഹം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജെൽഫിനാ.സി.അലൗ വാഗ്ദ്ധാനം ചെയ്തു. ഇതിനായി കൃഷിവകുപ്പ് വിശദമായ പദ്ധതി രേഖ തയാറാക്കി അന്തർദേശീയ നാളികേര സമൂഹത്തിന് സമർപ്പിക്കും.

കാർഷികോത്പാദന കമ്മിഷണർ ഡോ. ബി.അശോക്, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി.രാജശേഖരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാർഷിക വില നിർണയ ബോർഡ് കേരഗ്രാമങ്ങളെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് ഡോ. ജെൽഫീന.സി.അലൗവിന് കൈമാറി. അന്തർദേശീയ നാളികേര സമൂഹം 20 തെങ്ങ് ഉത്പാദന രാജ്യങ്ങളുടെ സർക്കാർ സംഘടനയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COCONUT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.