തിരുവനന്തപുരം : ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ 20-ാമത് വാർഷികാഘോഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ,വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ എ.മോഹൻദാസ്,സെക്രട്ടറി റാണി മോഹൻദാസ്,ട്രഷറർ കൃഷ്ണ മോഹൻ, ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ,ചന്ദ്രമംഗലം വാർഡംഗം കവിത പ്രവീൺ,പ്രൊഫസർ പ്രദീപ് രാജ് തുടങ്ങിയവർ സംസാരിച്ചു.ആനാട് പഞ്ചായത്തിലെ കുടുംബശ്രീയിലെയും തൊഴിലുറപ്പു പദ്ധതിയിലെയും മുതിർന്ന അംഗങ്ങളെയും മികച്ച കർഷകൻ, ഡിജിറ്റൽ സേവനരംഗത്ത് മികച്ച പ്രകടനം നടത്തിയവർ എന്നിവരെയും ഭിന്നശേഷി കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ ആദിത്യയെയും ചടങ്ങിൽ ആദരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സമഗ്ര 2023 ശാസ്ത്ര സാങ്കേതിക പ്രദർശനവും സംഘടിപ്പിച്ചു.
സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും ഉൾപ്പെടെ 3000ത്തോളം പേർ പ്രദർശനം കാണാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |