
തിരുവല്ല: പാലിയേറ്റീവ് കെയർ രംഗത്തെ നൂതനമായ കാഴ്ചപ്പാടുകളും വെല്ലുവിളികളും ചർച്ച ചെയ്യാനായി ബിലീവേഴ്സ് ചർച്ച് നഴ്സിംഗ് കോളേജ് 'ഡിലറ്ററെ 1.0' ദേശീയ ഏകദിന ശില്പശാല നടത്തി. കേരള ആരോഗ്യ സർവകലാശാലയുടെയും നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരത്തോടെയായിരുന്നു ശില്പശാല. കേരള ആരോഗ്യ സർവകലാശാല സെനറ്റംഗവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയും ബിലീവേഴ്സ് ആശുപത്രി മാനേജരുമായ ഫാ.സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ.ഷെറിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് കോളേജ് ഒഫ് നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡും ബിലീവേഴ്സ് ആശുപത്രി ചീഫ് ലീഗൽ അഡ്വൈസറുമായ അഡ്വ.പ്രിൻസി പി.വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.അനു മാത്യു,പാലിയേറ്റിവ് മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ലീജിയ മാത്യു, നാഷണൽ കോളേജ് ഒഫ് നഴ്സിംഗ് റിട്ട.ഫാക്കൽറ്റി ലഫ്റ്റനന്റ് കേണൽ ലൗലി ആന്റണി, റിട്ട. നാഷണൽ ഫാക്കൽറ്റി ലഫ്റ്റനന്റ് ആലീസ് സ്റ്റെല്ല വെർജീനിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |