
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാപക ദിനം കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് ആഘോഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. രാവിലെ 10ന് കെ.പി.സി.സിയിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണി പതാക ഉയർത്തും. സേവാദൾ വാളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ജന്മദിന സന്ദേശം നൽകും. കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ഡി.സി.സി,ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പരിപാടികളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |