SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.53 PM IST

കോൺഗ്രസ് സിറ്റിംഗ് എം.എൽ.എമാർ വീണ്ടുമിറങ്ങും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് ഒഴികെ കോൺഗ്രസിന്റെ എല്ലാ സിറ്റിംഗ് എം.എൽ.എമാരും വീണ്ടും മത്സരിച്ചേക്കും. തൃപ്പൂണിത്തുറയിൽ കെ.ബാബുവും മത്സരിക്കാനാണ് സാദ്ധ്യത. നേരത്തെ, മത്സര രംഗത്തു നിന്നു മാറാൻ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. നിലവിൽ 21 കോൺഗ്രസ് എം.എൽ.എമാരാണുള്ളത്. ചില സീറ്റുകളിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന് മുമ്പ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. . പുതുയുഗ യാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കും..സതീശൻ പറഞ്ഞ ചില വിസ്മയങ്ങൾ ജില്ലയിലെ പര്യടനത്തിനിടെ സംഭവിച്ചേക്കും,. പാലക്കാട്ടെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ എം.പിമാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവരുടെ നിലപാടും നിർണ്ണായകമാവും.

. കെ.മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് മുൻ മന്ത്രി വി.എസ്.ശിവകുമാർ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.എസ്.ശബരീനാഥൻ, ടി.ശതത്ചന്ദ്ര പ്രസാദ് എന്നിവരെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. മുൻ എം.എൽ.എ വി.ടി ബൽറാം, മുൻ എം.പി രമ്യാഹരിദാസ് തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചേക്കുമെന്നും സൂചനയുണ്ട്.കെ.പി.സി.സി നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇന്ദിരാ ഭവനിൽ ചേരും.

കോ​ൺ.​ ​പ്ര​ച​രണ
സ​മി​തി​ ​ആ​ദ്യ
യോ​ഗം​ ​ഇ​ന്ന്


തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ൺ​ഗ്ര​സ് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ച​ര​ണ​ ​സ​മി​തി​യു​ടെ​ ​ആ​ദ്യ​ ​യോ​ഗം​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ ​ന് ​കെ​പി​സി​സി​ ​ആ​സ്ഥാ​ന​മാ​യ​ ​ഇ​ന്ദി​രാ​ ​ഭ​വ​നി​ൽ​ ​ചേ​രും.
പ്ര​ച​ര​ണ​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​രു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സി​ ​വേ​ണു​ഗോ​പാ​ൽ,​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പാ​ദാ​സ് ​മു​ൻ​ഷി,​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​ക​ൺ​വീ​ന​ർ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​ ​അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ത​ള്ളാ​തെ​ ​ക​ണ്ണ​ൻ​ ​ഗോ​പി​നാ​ഥൻ

പാ​ല​ക്കാ​ട്:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ല​ക്കാ​ട്ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ത​ള്ളാ​തെ​ ​മു​ൻ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ക​ണ്ണ​ൻ​ ​ഗോ​പി​നാ​ഥ​ൻ.​ ​പാ​ർ​ട്ടി​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​മ​ത്സ​രി​ക്കു​മെ​ന്നും​ ​നി​ല​വി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​യാ​യ​ ​ക​ണ്ണ​ൻ​ ​ഗോ​പി​നാ​ഥ​ൻ​ 2012​ ​ബാ​ച്ച് ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ​ ​നി​ര​ന്ത​രം​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ച​ ​അ​ദ്ദേ​ഹം​ ​സ​ർ​വീ​സി​ൽ​നി​ന്ന് ​രാ​ജി​വെ​ച്ചു.​ 2025​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​ക​ണ്ണ​ൻ​ ​ഗോ​പി​നാ​ഥ​ൻ​ ​കോ​ൺ​ഗ്ര​സ് ​അം​ഗ​ത്വ​മെ​ടു​ത്ത​ത്.

TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY