SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.51 PM IST

കോൺ. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക 25 ന് മുമ്പ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റു വിഭജനത്തിൽ തീർപ്പ് വൈകുന്നു.. കേരള കോൺഗ്രസി (ജോസഫ്)ന്റെ കാര്യത്തിലാണ് തർക്കം തുടരുന്നത്.കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ വേണമെന്ന കടുത്ത നിലപാടിലാണ് അവർ. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജോസഫ് വിഭാഗം തോറ്റ ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ സീറ്റുകൾ വിട്ടുകിട്ടണമെന്നതാണ് കോൺഗ്രസ് നിലപാട്. എട്ടു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

മുസ്ലീം ലീഗിന്റെ കാര്യത്തിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. തിരുവാമ്പാടി സീറ്റ് കൈമാറ്റത്തിൽ മാത്രമാണ് ചെറിയ ആശയക്കുഴപ്പം. ആർ.എസ്.പിയുമായി ഒരു ചർച്ച കൂടിയുണ്ട്. മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾക്ക് പകരം വിജയ സാദ്ധ്യത കൂടുതലുള്ള രണ്ട് സീറ്റുകളെന്ന ആവശ്യത്തിലാണ് അവരുമായുള്ള ചർച്ച വഴിമുട്ടി നിൽക്കുന്നത്.

ഫോർവേഡ് ബ്ളോക്ക് ആവശ്യപ്പെട്ടത് കൊല്ലം സീറ്റാണ്. പാർട്ടിയുടെ ദേശീയ നേതാവ് ദേവരാജൻ കൊല്ലം സ്വദേശിയാണ്. പക്ഷെ കോൺഗ്രസ് മറുപടി പറഞ്ഞിട്ടില്ല. കേരളാ കോൺഗ്രസിന് (ജേക്കബ്) പിറവം ഉറപ്പാണ്. അവരുമായും ചർച്ച നടന്നിട്ടില്ല.

മാർച്ച് എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനാൽ ഈ മാസം അവസാന വാരത്തിൽ കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയേക്കും. നിലവിലെ 20 എം.എൽ.എമാർ മത്സര രംഗത്തുണ്ടാവുമെന്നുറപ്പായി. മുതിർന്ന നേതാക്കളിൽ കെ.മുരളീധരന്റെ കാര്യം ഉറപ്പായിട്ടുണ്ട്. എം.എം.ഹസൻ, വി.എസ്.ശിവകുമാർ എന്നിവരുടെ പേരും പജരിഗണനയിലുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. പുതുയുഗ യാത്ര സമാപനത്തിൽ രാഹുൽ ഉൾപ്പെടെയുള്ള നേതാക്കളുടെ ഡേറ്റ് ഉറപ്പിക്കാനും വയനാട് ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടലിനെപ്പറ്റി ആലോചിക്കാനുമായിരുന്നു യാത്ര..എന്നാൽ സണ്ണി ജോസഫ് പേരാവൂരിൽ വീണ്ടും മത്സരിക്കാൻ താത്പര്യം കാട്ടിയിട്ടുള്ളതിനാൽ കെ.പി.സി.സി പ്രസിഡന്റ് ചുമതല കൈമാറുന്നത് സംബന്ധിച്ച ചർച്ച നടന്നതായും സൂചനയുണ്ട്. മുൻപ് കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലിരുന്നു കൊണ്ട് രമേശ് ചെന്നിത്തല മത്സരിച്ചിട്ടുള്ള അനുഭവവുമുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ അത്ര യോജിപ്പില്ലെന്നാണ് അറിയുന്നത്. സണ്ണി ജോസഫ് മത്സരിക്കുമ്പോൾ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

സ​ഭ​യു​ടെ​ ​സ​മ്മ​ർ​ദ്ദം:
തി​രു​വ​മ്പാ​ടി​ക്ക് ​പ​ക​രം
പ​ട്ടാ​മ്പി​ ​സ​മ്മ​തി​ച്ച് ​ലീ​ഗ്

മ​ല​പ്പു​റം​:​ ​മു​സ്ലിം​ ​ലീ​ഗി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​കോ​ഴി​ക്കോ​ട്ടെ​ ​തി​രു​വ​മ്പാ​ടി​ ​സീ​റ്റ് ​കോ​ൺ​ഗ്ര​സ് ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ ​സ​മ്മ​ർ​ദ്ദം​ ​ക്രി​സ്ത്യ​ൻ​ ​സ​ഭാ​ ​നേ​തൃ​ത്വം​ ​ശ​ക്ത​മാ​ക്കി​യ​തോ​ടെ,​ ​അ​നു​കൂ​ല​ ​നി​ല​പാ​ടു​മാ​യി​ ​മു​സ്ലിം​ ​ലീ​ഗ്.​ ​തി​രു​വ​മ്പാ​ടി​ക്ക് ​പ​ക​രം​ ​പാ​ല​ക്കാ​ട്ടെ​ ​പ​ട്ടാ​മ്പി​ ​സീ​റ്റെ​ന്ന​ ​ലീ​ഗി​ന്റെ​ ​ആ​വ​ശ്യം​ ​കോ​ൺ​ഗ്ര​സും​ ​ത​ത്വ​ത്തി​ൽ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​തി​രു​വ​മ്പാ​ടി​ക്ക് ​സ​മാ​ന​മാ​യ​ ​വി​ജ​യ​സാ​ദ്ധ്യ​ത​ ​പ​ട്ടാ​മ്പി​യി​ലു​മു​ണ്ടെ​ന്നാ​ണ് ​ലീ​ഗി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.
അ​തേ​സ​മ​യം,​ ​സീ​റ്റ് ​വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ,​ ​പ്രാ​ദേ​ശി​ക​ ​ഘ​ട​ക​ങ്ങ​ൾ​ ​ഉ​യ​ർ​ത്തു​ന്ന​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പി​ൽ​ ​ലീ​ഗി​ന് ​ആ​ശ​ങ്ക​യു​ണ്ട്.​ ​പ്ര​തി​ഷേ​ധം​ ​വി​മ​ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ​വ​ഴി​മാ​റി​ല്ലെ​ന്ന​ ​ഉ​റ​പ്പ് ​കോ​ൺ​ഗ്ര​സ് ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ലീ​ഗി​ന്റെ​ ​നി​ബ​ന്ധ​ന..​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തെ​ ​ചൊ​ല്ലി​യു​ള്ള​ ​കോ​ൺ​ഗ്ര​സി​ന​ക​ത്തെ​ ​ഉ​ൾ​പ്പോ​രാ​ണ് ​പ​ട്ടാ​മ്പി​ ​ര​ണ്ടു​ ​ത​വ​ണ​യും​ ​കൈ​വി​ടാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ലീ​ഗി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​സീ​റ്റു​ക​ൾ​ ​വ​ച്ചു​ ​മാ​റു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​ച​ർ​ച്ച​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​തി​രു​വ​മ്പാ​ടി​ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​കോ​ൺ​ഗ്ര​സ് ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ലീ​ഗ് ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​എ​തി​ർ​പ്പി​ൽ​ ​നീ​ക്കം​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ​സ​ഭാ​പ്ര​തി​നി​ധി​ക​ൾ​ ​ഹൈ​ക്ക​മാ​ൻ​ഡി​നെ​ ​സ​മീ​പി​ച്ച് ​സീ​റ്റ് ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ​ലീ​ഗു​മാ​യി​ ​വീ​ണ്ടും​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ത്.​ ​തി​രു​വ​മ്പാ​ടി​ ​കോ​ൺ​ഗ്ര​സ് ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ​ഏ​റെ​ക്കാ​ല​മാ​യി​ ​താ​മ​ര​ശ്ശേ​രി​ ​രൂ​പ​ത​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​ലീ​ഗി​ന്റെ​ ​ബാ​ന​റി​ൽ​ ​ക്രി​സ്ത്യ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​തി​രു​വ​മ്പാ​ടി​യി​ൽ​ ​മ​ത്സ​രി​പ്പി​ക്കു​ക​യെ​ന്ന​ ​ഫോ​ർ​മു​ല​ ​കോ​ൺ​ഗ്ര​സ് ​മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും​ ​സ​ഭാ​ ​നേ​തൃ​ത്വ​ത്തി​ന് ​ഇ​തി​നോ​ട് ​താ​ത്പ​ര്യ​മി​ല്ല.

ആ​ശ​ങ്ക
കോ​ൺ​ഗ്ര​സി​ന്
തി​രു​വ​മ്പാ​ടി​ക്ക് ​പ​ക​രം​ ​വ​യ​നാ​ട്ടെ​ ​ക​ൽ​പ്പ​റ്റ​യോ​ ​മ​ല​പ്പു​റ​ത്തെ​ ​ത​വ​നൂ​രോ​ ​വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ലീ​ഗി​ന്റെ​ ​ആ​ദ്യ​ ​ആ​വ​ശ്യം.​ ​ഇ​തി​ന് ​ത​യ്യാ​റാ​വാ​ത്ത​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ലീ​ഗി​ന് ​കൂ​ടി​ ​താ​ത്പ​ര്യ​മു​ള്ള​ ​സ​മ​വാ​യ​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​പ​ട്ടാ​മ്പി​യി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​സ​ഭ​യ്ക്ക് ​വേ​ണ്ടി​ ​ലീ​ഗി​ന്റെ​ ​സീ​റ്റ് ​പി​ടി​ച്ചു​ ​വാ​ങ്ങി​യെ​ന്ന​ ​പ്ര​തീ​തി​ ​സൃ​ഷ്ടി​ക്ക​പ്പെ​ട്ടാ​ൽ​ ​മ​ല​ബാ​റി​ലെ​ ​മ​റ്റു​ ​സീ​റ്റു​ക​ളി​ൽ​ ​ഇ​തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മു​ണ്ടാ​വു​മോ​യെ​ന്ന​ ​ഭ​യം​ ​കോ​ൺ​ഗ്ര​സി​നു​ണ്ട്.

TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.