ഇടുക്കി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് കോഴ വിവാദത്തിൽ കെ.സി. വേണുഗോപാലിനോട് ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റം. തർക്കം പരിഹരിക്കാൻ ഇടപെട്ട മറ്റു മാദ്ധ്യമപ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കൈരളി ഇടുക്കി റിപ്പോർട്ടർ അഖിൽ ടി.എസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രാജകുമാരിയിൽ എത്തിയതായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഹരിയാന സീറ്റ് കോഴ വിവാദത്തിൽ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചായിരുന്നു ചോദ്യം. ചോദ്യത്തിൽ പ്രകോപിതനായ വേണുഗോപാൽ മറുപടി നൽകാതെ വേദി വിട്ടിറങ്ങി. പിന്നാലെ ചോദ്യം ചോദിച്ച മറ്റ് മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കോൺഗ്രസ് പ്രവർത്തകർ ആക്രോശവുമായി പാഞ്ഞടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |