തിരുവനന്തപുരം: കടലാസ് ഫോമിൽ ചിത്രം പതിക്കാത്ത അംഗത്വം അസാധുവാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
എ.ഐ.സി.സി മാർഗനിർദ്ദേശമനുസരിച്ച് ചിത്രം ഇല്ലാത്തതിന്റെ പേരിൽ ആരുടെയും അംഗത്വം അസാധുവാകില്ല.വോട്ടർ ഐ.ഡി കാർഡും ഫോൺ നമ്പറും ഉപയോഗിച്ച് കടലാസ് ഫോമിൽ അംഗത്വമെടുക്കാം. നവീന ആശയമായ ഡിജിറ്റൽ അംഗത്വ വിതരണമാണ് ഇത്തവണ എ.ഐ.സി.സി നിർദ്ദേശിച്ചത്. കേരളത്തിൽ ഇന്നേവരെ പേപ്പർ മെമ്പർഷിപ്പാണ് ഉപയോഗിച്ചിരുന്നത്. അതിനാലാണ് ഡിജിറ്റൽ അംഗത്വം സംബന്ധിച്ച് ആദ്യഘട്ടത്തിൽ സംഘടനാ നേതൃത്വത്തിനാകെ പരിശീലന ക്ലാസ്സ് നൽകിയത്. 15ന് അംഗത്വ വിതരണം നിശ്ചിത ടാർഗറ്റ് തികയ്ക്കും. 33 ലക്ഷമാണ് അംഗത്വവിതരണ കണക്ക്. ഇരുപത് ദിവസത്തിനുള്ളിൽ 10 ലക്ഷം ഡിജിറ്റൽ മെമ്പർഷിപ്പും ലക്ഷക്കണക്കിന് കടലാസ് മെമ്പർഷിപ്പും ചേർക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും .രാധാകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |