ന്യൂഡൽഹി: ഗുണനിലവാരമുള്ള മിൽ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 10,335 രൂപയിൽ നിന്ന് 10,590 ആയി ഉയർത്താൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഉണ്ടക്കൊപ്രയുടെ താങ്ങുവില കഴിഞ്ഞ സീസണിലെ 10,600 രൂപയിൽ നിന്ന് 11,000 ആയും ഉയർത്തി. മിൽ കൊപ്രയ്ക്ക് ശരാശരി ഉല്പാദനച്ചെലവിന്റെ 51.85 ശതമാനവും ഉണ്ടക്കൊപ്രയ്ക്ക് 57.73 ശതമാനവും വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |