തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രം മേധാവിയായി കമൻഡാന്റ് ശ്രീകുമാർ ചുമതലയേറ്റു. നിലവിലെ മേധാവി വി.കെ. വർഗീസ് കൊച്ചി സ്റ്റോർ ഡിപ്പോ മേധാവിയാവുന്ന ഒഴിവിലാണ് നിയമനം. കോസ്റ്റ് ഗാർഡ് 14-ാം ബാച്ച് ഓഫീസറായ ശ്രീകുമാർ ഹരിപ്പാട് സ്വദേശിയാണ്. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സൈബർ നിയമം, ഷിപ്പിംഗ്, ദേശീയ സുരക്ഷാ കോഴ്സുകൾ എന്നിവയിൽ പ്രാവീണ്യം നേടി.
മികച്ച സേവനത്തിന് 1996, 2010, 2014 വർഷങ്ങളിൽ കോസ്റ്റ് ഗാർഡ് മേധാവിയുടെ പുരസ്കാരം ലഭിച്ചു. കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ, രക്ഷാ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |