തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാതരംഗം ശമിച്ചെങ്കിലും ടി.പി.ആർ 10ശതമാനത്തിൽ കുറയാത്തതിൽ ആശങ്ക. രോഗവ്യാപനം താഴാത്തത് മൂന്നാം തരംഗത്തിന് വഴിയൊരുക്കുമോ എന്നതാണ് ആരോഗ്യവിദഗ്ദ്ധർ ഉറ്രുനോക്കുന്നത്. ഇന്നലെ 12,456 പേരാണ് രോഗബാധിതരായത്. 10.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. 135 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 13,640 ആയി. 11,677 പേർ സമ്പർക്കരോഗികളാണ്. 659 പേരുടെ ഉറവിടം വ്യക്തമല്ല. 58 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 62 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 12,515 പേർ രോഗമുക്തി നേടി.
മലപ്പുറം മുന്നിൽ
പ്രതിദിന രോഗികളിൽ ഇന്നലെയും മലപ്പുറമായിരുന്നു മുന്നിൽ. ജില്ലയിൽ പുതുതായി 1640 പേരാണ് രോഗികളായത്. തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസർകോട് 682, കണ്ണൂർ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |