തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 14,373 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. 10.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 142 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 13,960 ആയി.
6 ജില്ലകളിൽ കൊവിഡിനെ പിടിച്ചുകെട്ടാൻ തീവ്രശ്രമം
തിരുവനന്തപുരം : കൊവിഡ് രോഗവ്യാപനം കുറയാത്ത ആറു ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനം. രോഗിബാധിതരെ അതിവേഗത്തിൽ കണ്ടെത്തി പകർച്ചാസാദ്ധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ പങ്കെടുത്തു. രോഗ വ്യാപന സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധനകൾ പരമാവധി കൂട്ടാൻ നിർദ്ദേശിച്ചു. ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്സിംഗും ശക്തമാക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവരെ ദ്വിതീയതല ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റും. അനുബന്ധ രോഗമുള്ളവരെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |