കൊവിഡ് കാലത്ത് അടച്ചിടൽ പ്രതിവിധിയല്ല. കടകളടക്കം നിയന്ത്രണങ്ങളോടെ തുറക്കണം. കടയ്ക്കകത്ത് നിയന്ത്രണം വച്ചിട്ട് പുറത്ത് വലിയ ക്യൂ ഉണ്ടാക്കിയിട്ട് കാര്യമില്ല കടയ്ക്കകത്ത് കൊള്ളാവുന്നവരെ മാത്രമേ ക്യൂവിൽ അനുവദിക്കാവൂ. അപ്പോൾ തിരക്ക് കുറയും. സാമൂഹ്യ അകലവും പാലിക്കാം. കൂടുതൽ പേർക്ക് വാക്സിൻ നൽകണം. അടച്ചിട്ടിട്ട് അടുത്ത ദിവസം തുറന്നാൽ ആളുകൾ തിക്കിത്തിരക്കും. അടച്ചിട്ടതിന്റെ പ്രയോജനം ഇല്ലാതാകും. എല്ലാ ദിവസവും തുറന്നാൽ പ്രശ്നമുണ്ടാവില്ല. നിയന്ത്രണം ഉറപ്പാക്കേണ്ടത് കട ഉടമയുടെ ചുമതലയാണ്. ബിവറേജസിലും ഈ രീതി നടപ്പാക്കണം. രണ്ട് മീറ്റർ അകലം പാലിക്കണം. സ്കൂളുകൾ തുറക്കണം. ഒന്നര വർഷമായി കുട്ടികൾ വീട്ടിലിരുന്ന് അനുഭവിക്കുന്ന മാനസികാവസ്ഥയുടെ ഫലം കുറേ കഴിഞ്ഞേ അറിയാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |