തിരുവനന്തപുരം : സംസ്ഥാനത്ത് 6468 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. 8.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 151 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5914 പേർ സമ്പർക്കരോഗികളാണ്. 497 പേരുടെ ഉറവിടം വ്യക്തമല്ല. 28 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 29 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 6468 പേർ രോഗമുക്തിയും നേടി. 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46വാർഡുകളിലാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
ആകെ മരണം 35,685
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |