തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2995 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 49,065 സാമ്പിളുകളാണ് പരിശോധിച്ചത്. 6.10 ശതമാനമാണ് ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 85 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2827പേർ സമ്പർക്കരോഗികളാണ്. 140 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴുപേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ.
21 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 4160 പേർ രോഗമുക്തിയും നേടി. അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോപത്തിന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |