തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2748 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. 4.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 33 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2531 പേർ സമ്പർക്കരോഗികളാണ്. 166 പേരുടെ ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 3202 പേർ രോഗമുക്തി നേടി. 28,035 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 45,155.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |