തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ശശിക്കെതിരെ സി.പി.എം നേതൃത്വത്തിന് പി.വി അൻവർ എം.എൽ.എ രേഖാമൂലം പരാതി നൽകി.
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തി, അനധികൃത ഇടപാടുകളിൽ എ.ഡി.ജി.പിയെ സഹായിക്കുന്നു, പൊലീസിന്റെ തെറ്റായ നയങ്ങൾ തിരുത്താൻ ഇടപെടുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ശശിക്കെതിരായ ആരോപണങ്ങൾ രേഖാമൂലം എഴുതിക്കൊടുത്താൽ അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്. പാർട്ടി സെക്രട്ടറി ഓസ്‌ട്രേലിയൻ പര്യടനത്തിലായതിനാൽ പരാതി പ്രത്യേക ദൂതൻ വഴി പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |