കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിറുത്തിയിട്ട ബസിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ പ്രതി പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ ( 38 ) കണ്ടെത്താനായില്ല.
കൊലക്കേസിൽ ഏഴു വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ഏതെങ്കിലും ക്രിമിനൽ സംഘത്തിന്റെ സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറിൽ തന്നെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്ത്യേഷ് കുമാറിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |