പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങൾ കാരണം ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കുടുംബങ്ങൾക്കാണ് നാഥനില്ലാതായത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് സുബൈറിന്റെ മരണത്തോടെ സുഹൈബ്, സഹദ്, സജാത് എന്നിവർക്കാണ് പിതാവിനെ നഷ്ടമായത്.
മൂത്താന്തറ ആരപ്പത്ത് വീട്ടിലെ ശ്രീനിവാസന്റെ മരണത്തോടെ മകൾ നവനീതയ്ക്കാണ് അച്ഛനെ നഷ്ടമായത്. നവനീത പാലക്കാട് ലയൺസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭാര്യ ഗോപിക കർണകയമ്മൻ എച്ച്.എസ്.എസിൽ അദ്ധ്യാപകയാണ്. അച്ഛൻ നഷ്ടമായ മകളെ ചേർത്തുപിടിച്ച് കുടുംബത്തിന്റെ മുഴുവൻ ഭാരവും ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ഗോപിക.
ഇതേ അവസ്ഥയിലാണ് സുബൈറിന്റെ ഭാര്യ സീനത്തും മൂന്ന് മക്കളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |