SignIn
Kerala Kaumudi Online
Saturday, 27 April 2024 2.23 AM IST

അമലയ്ക്കും തില്ലങ്കേരിക്കും കസ്റ്റംസ് നോട്ടീസ്

customs-notice

കൊച്ചി: സ്വർണ ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്‌ക്കും ആകാശ് തില്ലങ്കേരിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. അർജുന്റെ ഭാര്യയെ രണ്ടാം തവണയാണ് വിളിപ്പിക്കുന്നത്.അമല ഈമാസം 24 ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്ത അമലയോട് കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. അർജുനും അമലയും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയാനാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായിരുന്ന കണ്ണൂരിലെ ഷുഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയോട് അടുത്ത തിങ്കളാഴ്ച ഹാജരാകാനും നോട്ടീസ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUSTOMS NOTICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.